കൊല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോഡി ഇന്ന് കൊല്‍ക്കത്തയില്‍ എത്തും. ഇന്നും നാളെയുമായി നാല് പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് മോഡിയുടെ സന്ദര്‍ശനം. ഇന്ന് വൈകുന്നേരത്തോടെ മോഡി കൊല്‍ക്കത്തയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മോഡിയെ കൊല്‍ക്കത്ത തൊടാന്‍ അനുവദിക്കില്ലെന്നാണ് ഇടതുപാര്‍ട്ടികളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും വ്യക്തമാക്കിയത്. പ്രധാനമന്ത്രിയെ കൊല്‍ക്കൊത്തയില്‍ വഴി തടയാനാണ് ആഹ്വാനം. പതിനേഴ് ഇടത് പാര്‍ട്ടികളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ ഗ്രൂപ്പുകളുമാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്. വൈകുന്നേരം വിമാനത്താവളം വളയാനും ആഹ്വാനമുണ്ട്.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ പ്രതിഷേധം കണക്കിലെടുത്ത് വിമാവനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ പോകാനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നും ഇതിനായി വ്യോമസേന ഹെലികോപ്റ്റര്‍ തയ്യാറാക്കി നിര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
Discussion about this post