ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍. യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഇത്തരം അക്രമങ്ങള്‍ രാജ്യത്തിന്റെ ധാര്‍മ്മികതയ്ക്ക് വിരുദ്ധമാണെന്നും യൂണിവേഴ്സിറ്റിയില്‍ പ്രവേശിക്കാന്‍ തുനിഞ്ഞ ഗുണ്ടകള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണമെന്നും ഗംഭീര്‍ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘രാജ്യത്തിന്റെ ധാര്‍മ്മികതയ്ക്ക് വിരുദ്ധമാണ് ഇത്തരം ആക്രമണങ്ങള്‍. എന്ത് പ്രത്യയശാസ്ത്രമായിക്കൊള്ളട്ടെ വിദ്യാര്‍ത്ഥികള്‍ ഈ രീതിയില്‍ ഉന്നംവെക്കപ്പെടരുത്. യൂണിവേഴ്സിറ്റിയില്‍ പ്രവേശിച്ച ഗുണ്ടകള്‍ക്ക് ശിക്ഷ നല്‍കേണ്ടതുണ്ട്’, ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ജെഎന്‍യുവിലുണ്ടായ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഇന്നലെയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകിട്ടോടെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പുറത്തുനിന്നെത്തിയ ഗുണ്ടകളും കാമ്പസിനുള്ളിലെ എബിവിപി പ്രവര്‍ത്തകരും ചേര്‍ന്നു ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
Such violence on university campus is completely against the ethos of this country. No matter what the ideology or bent of mind, students cannot be targeted this way. Strictest punishment has to be meted out to these goons who have dared to enter the University #JNU
— Gautam Gambhir (@GautamGambhir) January 5, 2020
Discussion about this post