ശ്രീനഗര്‍: അടുത്ത ലക്ഷ്യം റോഹിംഗ്യന്‍ വംശജരെ നാട് കടത്തല്‍. പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രംഗത്ത്. റോഹിംഗ്യന്‍ വംശജന് വന്നത് എവിടെ നിന്നാണോ അവിടേക്ക് തന്നെ മടങ്ങേണ്ടി വരുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ജമ്മുകശ്മീരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജിതേന്ദ്ര സിംഗ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് റോഹിംഗ്യന്‍ വംശജര്‍ എത്തിയത് എങ്ങനെയാണെന്ന് അന്വേഷണം നടത്തണമെന്നും യാത്രക്കായി ആരാണ് ഇവര്‍ക്ക് പണം നല്‍കുന്നതെന്ന് കണ്ടെത്തണമെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു. പുതിയ നിയമം അനുസരിച്ച് പൗരത്വം ലഭിക്കാന്‍ റോഹിംഗ്യന്‍ വംശജര്‍ക്ക് അര്‍ഹതയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പുതിയ നിയമ റോഹിംഗ്യന്‍ വംശജര്‍ക്ക് ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വം നല്കാന് തീരുമാനമായ ആറ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ അവര്‍ ഉള്‍പ്പെടുന്നില്ല. പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലും അവര്‍ ഉള്‍പ്പെടുന്നില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Discussion about this post