ബംഗളൂരു: രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു. ഉള്ളി കൃഷിയ്ക്ക് പേരുകേട്ട കര്‍ണാടകയിലെ അവസ്ഥയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മൊത്ത കച്ചവട വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് ലഭിക്കുന്നത് ഒരു രൂപ മാത്രമാണ്.
കഴിഞ്ഞ ആഴ്ചവരെ നൂറ് കിലോയ്ക്ക് 500 രൂപയുണ്ടായിരുന്നതാണ്. എന്നാല്‍ പിന്നീട് 200 ആയി വില നിലംപതിക്കുകയായിരുന്നു. ഇപ്പോള്‍ നൂറ് കിലോയ്ക്ക് നൂറ് രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഉള്ളി കൃഷി നടത്തുന്നവരെയാകെ പ്രതിസന്ധിയിലാക്കുന്നതാണ് വിലയിടിവ്.
നേരത്തെ തക്കാളിക്കും ഇത്തരത്തില്‍ വലിയ തോതില്‍ വിലയിടിവ് ഉണ്ടായിട്ടുണ്ട്. അന്ന് റോഡില്‍ തക്കാളി ഉപേക്ഷിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയാണ് നീങ്ങുന്നതെങ്കില്‍ ഉള്ളിയുടെ കാര്യത്തിലും അത്തരം പ്രതിഷേധമങ്ങളുണ്ടായേക്കും.
Discussion about this post