അണക്കെട്ടിലെ നിരോധിത മേഖലയില്‍ സിനിമാതാരങ്ങള്‍ക്കൊപ്പം ഫോട്ടോ ഷൂട്ട് നടത്തി മന്ത്രി പുത്രി; ഫോട്ടോ വൈറലായതോടെ സംഭവം വിവാദത്തില്‍

ഒഡിഷയിലെ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിന്റെ മകള്‍ ദീപാലി ദാസ് നടത്തിയ ഷോട്ടോഷൂട്ടാണ് വിവാദത്തിലായിരിക്കുന്നത്

ഭുവനേശ്വര്‍: അണക്കെട്ടിലെ നിരോധിത മേഖലയില്‍ സിനിമാതാരങ്ങള്‍ക്കൊപ്പം മന്ത്രി പുത്രിയുടെ വിവാദ ഫോട്ടോഷൂട്ട്. ഒഡിഷയിലെ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിന്റെ മകള്‍ ദീപാലി ദാസ് നടത്തിയ ഷോട്ടോഷൂട്ടാണ് വിവാദത്തിലായിരിക്കുന്നത്. ഹിരാകുഡ് ഡാമിന്റെ നിരോധിത മേഖലയില്‍ വെച്ചാണ് ദീപാലി ഫോട്ടോ എടുത്തത്.

സിനിമാതാരങ്ങള്‍ക്കൊപ്പം അണക്കെട്ടിലെ നിരോധിതമേഖലയിലെത്തിയതായിരുന്നു ദീപാലി ദാസ്. ഇവിടെ വെച്ച് ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം വൈറലായതോടെയാണ് സംഭവം വിവാദത്തിലായത്. സിനിമാ താരങ്ങളാണ്‌ പ്രകൃതി മിശ്ര, എലിന സാമന്‍ട്രൈ, ഫാഷന്‍ ബ്ലോഗര്‍ ലോവീന നായിക് തുടങ്ങിയവരായിരുന്നു ദിപാലിക്കൊപ്പമുണ്ടായിരുന്നത്.

ദൃശ്യങ്ങള്‍ തരംഗമായതോടെ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തുവന്നത്. സംഭവം വിവാദമായതോടെ സംബല്‍പുര്‍ എസ്പി ഹിരാകുഡ് സബ് ഡിവിഷണല്‍ പോലീസ് ഓഫീസറോട് വിശദീകരണം തേടിയിരിക്കുകയാണ്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം വേണ്ട തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സംബല്‍പൂര്‍ എസ്പി കന്‍വര്‍ വിശാല്‍ സിങ് അറിയിച്ചു.

Exit mobile version