ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായി സമരം ചെയ്ത് ശ്രദ്ധേയായ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയും മലയാളിയുമായ ആയിഷ റെന്നയ്ക്കെതിരെ ഫേസ്ബുക്ക് നടപടി. ആയിഷ റെന്നയുടെ അക്കൗണ്ടാണ് ഒരു മാസത്തേക്ക് ഫേസ്ബുക്ക് തടഞ്ഞുവച്ചത്.
കമ്മ്യൂണിറ്റി സ്റ്റാന്റേർഡിന് നിരക്കാത്ത പോസ്റ്റുകളുടെ പേരിൽ ഒരുമാസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിൽ വിലക്കുന്നു എന്നാണ് ആയിഷ റെന്നയ്ക്ക് ലഭിച്ച സന്ദേശം. ഇത് സംബന്ധിച്ച് ആയിഷ റെന്ന ട്വിറ്ററിൽ പോസ്റ്റ് ഇട്ടു.
സംഘപരിവാർ ഐടി സെൽ നടത്തിയ വിദ്വേഷണ പ്രചാരണത്തിൻറെ ഭാഗമായാണ് ഇത് സംഭവിച്ചത് എന്നാണ് റെന്ന ആരോപിക്കുന്നത്. ഈ വിലക്കിലൂടെ ഫേസ്ബുക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും തന്നെ ട്വിറ്ററിൽ ഫോളോ ചെയ്യാം ഇന്നും ഇവർ പറയുന്നു.
Following hate campaigns and organised efforts by sangh parivar IT cells, my fb account has been reported many times, which makes me unable to post there. You can get in touch with me here.#JamiaProtest pic.twitter.com/I0VyTXAaCP
— Aysha Renna (@AyshaRenna) December 17, 2019
Discussion about this post