ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ വിശദമായ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡല്‍ഹിയിലെ ഗര്‍വി ഗുജറാത്ത് ഭവനില്‍ ആണ് യോഗം. മന്ത്രിസഭയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ നടപടി.
കഴിഞ്ഞ ആറ് മാസത്തെ മന്ത്രിമാരുടെ പ്രവര്‍ത്തനം സമഗ്രമായി വിലയിരുത്തുകയാണ് ലക്ഷ്യം. ഓരോ മന്ത്രാലയങ്ങളും കഴിഞ്ഞ ആറ് മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കൈ വരിച്ച നേട്ടങ്ങളും യോഗത്തില്‍ അവതരിപ്പിക്കണം.
ഈമാസം 21 നാണ് മന്ത്രിമാരോട് പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി ഹാജരാകാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളും വിലയിരുത്തല്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
Discussion about this post