ഗ്വാളിയോര്‍: ലൈസന്‍സുള്ള തോക്ക് വേണ്ടവര്‍ക്ക് കൗതുകകമായ ഓഫര്‍ പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലാ കലക്ടര്‍. തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ ഗോശാലയിലെ 10 പശുക്കള്‍ക്ക് ബ്ലാങ്കറ്റുകള്‍ നല്കാന് തയ്യാറാണെങ്കില്‍ തോക്കിന് ലൈസന്‍സ് ലഭിക്കുമെന്നാണ് ഗ്വാളിയോര്‍ ജില്ലാ കലക്ടര്‍ അനുരാഗ് ചൗധരിയുടെ വ്യത്യസ്തമായ ഉത്തരവ്.
കഴിഞ്ഞദിവസം ഗോലാ കാ മന്ദിര്‍ പ്രദേശത്തെ ഗോശാലയില്‍ കടുത്ത തണുപ്പിനെ തുടര്‍ന്ന് ആറു പശുക്കള്‍ ചത്തിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടര്‍
പുതിയ ഉത്തരവിറക്കിയത്. ഗോശാലകള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് കളക്ടറുടെ പുതിയ ഉത്തരവെന്ന് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്മെന്റ് ഓഫീസര്‍ പറഞ്ഞു.
ഈ വര്‍ഷം ജൂണില്‍ ചൗധരി ഇറക്കിയ മറ്റൊരു ഉത്തരവും ശ്രദ്ധേയമായിരുന്നു. തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കണമെന്നും അതിനൊപ്പമുള്ള സെല്‍ഫിയുമായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍ എന്നുമായിരുന്നു ഉത്തരവ്.
Discussion about this post