ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഉടനീളം പ്രതിഷേധം കത്തിപ്പടരുകയാണ്. ഡല്‍ഹിയിലും ബംഗാളിലും പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുകയും ചെയ്തു.
അതേസമയം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം നിയന്ത്രിക്കാന്‍ കേന്ദ്രം തന്ത്രപരമായി ഇടപെടുന്നു. ആവശ്യമുണ്ടെങ്കില്‍ നിയമത്തില്‍ നേരിയ മാറ്റം വരുത്താന്‍ തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ ഗിരിധറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്കയകറ്റുമെന്ന് മേഘാലയ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയെന്നും അമിത് ഷാ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അമിത് ഷായെ കണ്ടിരുന്നു. ക്രിസ്മസിന് ശേഷം സമാധാനപൂര്‍വം കാര്യം ചര്‍ച്ച ചെയ്യാമെന്നും പൗരത്വ ഭേദഗതി നിയമത്തെ ആരും ഭയക്കേണ്ടമില്ലെന്നും അമിത് ഷാ.
Discussion about this post