ആന്ധ്രാപ്രദേശ്: നിറയെ ആളുകളുമായി 10 വയസുകാരന് തിരക്കേറിയ റോഡിലൂടെ കാര്‍ പായിച്ച വീഡിയോ ആണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കരുതെന്ന കര്‍ശന നിയമം നിലവില്‍ നില്‍ക്കുമ്പോഴാണ് അവയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടുള്ള 10 വയസുകാരന്റെ വീഡിയോ ചര്‍ച്ചയാവുന്നത്.
ഹൈദരാബാദില്‍ നിന്നുള്ളതാണ് ഈ നിയമലംഘന വീഡിയോ. പത്തുവയസുകാരന് കാറില്‍ നിറച്ച് ആളുകളുമായി തിരക്കുള്ള റോഡിലൂടെ വാഹനമോടിക്കുന്നതാണ് വീഡിയോ. ഹൈദരാബാദി ഔട്ടര്‍റിങ് റോഡില്‍ സംഭവിച്ച കാര്യം എന്ന് കാണിച്ച് ട്വിറ്ററില്‍ ടൈഗര്‍ നീലേഷ് എന്നയാളാണ് പങ്കുവെച്ചത്.
സ്ഥലവും സമയവും തീയതിയും സഹിതം പുറത്തുവന്ന വീഡിയോ ഏറെ ചര്‍ച്ച ആയതിനെ തുടര്‍ന്ന് കാര്‍ ഉടമയ്ക്ക് ഫൈന്‍ അടിച്ചിരിക്കുകയാണ് പോലീസ്. പുതിയ മോട്ടര്‍ വാഹന നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചല്‍ രക്ഷിതാക്കള്‍ക്കോ, വാഹന ഉടമയ്ക്കോ 25000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.
An Act of Stupidity or wilful Recklessnes. Video of outer ring road of Hyd on 8.12.19/ 9.32 Am. How these people riskng their lives n also others moving around. Car driven by kid aged around 10 in the presence of parents. check pics in trailing @hydcitypolice @HYDTP @HYDTraffic pic.twitter.com/N4Pg06b2oZ
— Tiger Neelesh (@TigerNeelesh) December 9, 2019
Discussion about this post