ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും സാധാരണ നിലയിലായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
370-ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം 99.5 ശതമാനം കുട്ടികള്‍ കാശ്മീരില്‍ പരീക്ഷയ്ക്കെത്തി. ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് വൈദ്യ സഹായം ലഭിച്ചു. കര്‍ഫ്യൂവും 144-മെല്ലാം ഒഴിവാക്കി. എന്നാല്‍ ഇതൊന്നും കാശ്മീര്‍ സാധാരണ നിയലയിലായെന്നതിന്റെ സൂചകങ്ങളായി കോണ്‍ഗ്രസും ആരോപണം ഉന്നയിച്ച അധിര്‍ രഞ്ജന്‍ ചൗധരിയും കാണുന്നില്ലെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.
കാശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള കോണ്‍ഗ്രസ് നിഗമനം അംഗീകരിക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. 370-ാം അനുച്ഛേദം റദ്ദാക്കുമ്പോള്‍ കാശ്മീരില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. എന്നാല്‍, ഒന്നുമുണ്ടായില്ല. മാത്രമല്ല അതിന്റെ പേരില്‍ ഒരു വെടിയൊച്ച പോലും അവിടെ മുഴങ്ങിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Discussion about this post