ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും നുഴഞ്ഞുകയറ്റക്കാരാണെങ്കില്‍ ഇറ്റലിക്കാര്‍ ആരാണെന്ന് ബിജെപി വക്താവ് സാംബിത് പത്ര. സോണിയാ ഗാന്ധിയെ ഉന്നം വെച്ചാണ് സാംബിത് പത്രയുടെ ചോദ്യം.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി മോഡിയും അമിത് ഷായും കുടിയേറ്റക്കാരാണെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടി ആയിട്ടായിരുന്നു സാംബിത് പത്രയുടെ ചോദ്യം. ട്വിറ്ററിലൂടെയാണ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് മറുപടിയുമായി സാംബിത് പത്ര രംഗത്ത് വന്നത്.
‘നരേന്ദ്രമോഡിയും അമിത് ഷായും ഗുജറാത്തികളാണ്. ഗുജറാത്തികള്‍ നുഴഞ്ഞുകയറ്റക്കാരാണ് ? അപ്പോള്‍ ഇറ്റലിക്കാരോ?’- സാംബിത് പത്ര ട്വീറ്റിലൂടെ ചോദിച്ചു.
നരേന്ദ്രമോഡിയും അമിത് ഷായും നുഴഞ്ഞുകയറ്റക്കാരാണ്. മോഡിയുടെയും അമിത് ഷായുടെയും വീടുകള്‍ ഗുജറാത്തിലാണ്. അവര്‍ താമസിക്കുന്നത് ഡല്‍ഹിയിലും, എന്നാണ് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അഭിപ്രായപ്പെട്ടത്.
गुजराती घुसपैठिए है हिंदुस्तान में??
और इटालीयन ….?? https://t.co/dD2tKoyYfb— Sambit Patra (@sambitswaraj) December 2, 2019
Discussion about this post