ടോക്യോ: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാന്, കൊറിയ സന്ദര്‍ശനം തുടങ്ങി. ഞായറാഴ്ച വൈകീട്ട് ഒസാക്കയിലെത്തിയ സംഘം മലയാളികളുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് മുഖ്യമന്ത്രിയും സംഘവും ഒസാക്കയിലെത്തിയത്. കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ നല്കിയ കൈത്താങ്ങ് വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതില്‍ ജപ്പാന് മികച്ച മാതൃകയാണ്. പ്രളയം അടക്കം പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അതിജീവനത്തിന്റെ ജപ്പാന് മാതൃക പഠിക്കുക കൂടിയാണ് സന്ദര്‍ശന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ദിവസം ജപ്പാനിലെ മലയാളികളെ അദ്ദേഹം അഭിസംബോധന ചെയ്ത അദ്ദേഹം ലോകത്തെവിടെയും മലയാളികളുണ്ടാകുമെന്നും പറഞ്ഞു.
സംസ്ഥാന വികസനത്തില്‍ പ്രവാസി സൂഹത്തെ കൂടി പങ്കാളിയാക്കാന്‍ ലക്ഷ്യമിട്ടാണ് ലോക കേരള സഭ തുടങ്ങിയത്. വ്യവസായ കായിക യുവനക്ഷേമ വകുപ്പ് മന്ത്രിയും ഗതാഗത മന്ത്രിയും ഉദ്യോഗസ്ഥ പ്രമുഖരുമാണ് മുഖ്യമന്ത്രിയുടെ സംഘത്തിന് ഒപ്പമുള്ളത്. ബിസിനസ് പ്രൊഫഷണല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ത്ഥികളും സംവാദത്തില്‍ പങ്കെടുത്തു.
Discussion about this post