ലഖ്നൗ: ശൈത്യകാലം തുടങ്ങിയതോടെ തണുപ്പില്‍ നിന്നും രക്ഷനേടാന്‍ പശുക്കള്‍ക്ക് കോട്ട് നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശിലെ അയോധ്യ മുന്‍സിപ്പല്‍ കോര്പ്പറേഷന്. ആദ്യഘട്ടമായി 1200 പശുക്കള്‍ക്കാകും കോട്ടുകള്‍ നിര്‍മ്മിക്കുന്നത്.
ചണം കൊണ്ടുള്ള കോട്ടുകളാണ് മുന്‍സിപ്പല്‍ കോര്പ്പറേഷന് പശുക്കള്‍ക്കായി നിര്‍മ്മിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
തണുപ്പിനെ പ്രതിരോധിക്കാന്‍ പശുക്കള്‍ക്ക് ചണം കൊണ്ടുള്ള കോട്ടുകള്‍ നിര്‍മ്മിക്കുന്നു. കോട്ടുകള്‍ തുന്നാന്‍ രജ്ജു പാണ്ഡെ എന്ന കര്‍ഷകനാണ് ഓര്‍ഡര്‍ നല്‍കിയത്.
ആദ്യം കുറച്ച് കോട്ടുകള്‍ കൊണ്ടുവന്ന് പശുക്കളില്‍ പരീക്ഷണം നടത്തും. പദ്ധതി വിജയകരമാണെന്ന് തോന്നിയാല്‍ ഇത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്നാണ് അയോധ്യയിലെ മേയറും ബിജെപി നേതാവുമായ ഋഷികേശ് ഉപധ്യായ പറയുന്നത്.
Discussion about this post