ബെംഗളൂരു: ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാനുള്ള പദ്ധതിയുമായി ഇസ്രൊ. 2020 നവംബറിനുള്ളില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഇസ്രൊ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രയാന്‍ രണ്ട് ദൗത്യം പരാചയപ്പെട്ടതിന് പിന്നാലെയാണ് അടുത്ത ശ്രമം.
ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഐഎസ്ആര്‍ഒ മൂന്ന് സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ദൗത്യത്തില്‍ ലാന്‍ഡറും റോവറും മാത്രമാണ് ഉണ്ടാകുകയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച ചേര്‍ന്ന ഓവര്‍വ്യു കമ്മിറ്റി ചന്ദ്രയാന്‍ മൂന്നിന്റെ ടെക്നിക്കല്‍ കോണ്ഫിഗറേഷന് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുത്തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ വന്നിട്ടില്ല.
ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡറിന് എന്ത് പറ്റിയെന്ന കാര്യത്തിലും ഇത് വരെ ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. പരാജയ പഠന സമിതി റിപ്പോര്‍ട്ടിനെക്കുറിച്ചും ഇത് വരെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്
Discussion about this post