ഹൈദരാബാദ്: അമിത മദ്യപാനിയായ മകനെ മാതാപിതാക്കള്‍ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ മഹേഷ് ചന്ദ്ര (42)എന്ന ആണ് മരിച്ചത്. യുവാവ് മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട് മാതാപിതാക്കളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാതാപിതാക്കള്‍ സ്വന്തം മകനെ കത്തിച്ചു കൊന്നത്. കെ പ്രഭാകര്‍, ഭാര്യ വിമല എന്നിവര്‍ ചേര്‍ന്ന് യുവാവിനെ കെട്ടിയിട്ടശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. മഹേഷ് ചന്ദ്രയുടെ ഭാര്യ രണ്ടു മാസം മുമ്പ് ശല്യം സഹിക്കാന്‍വയ്യാതെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിനു ശേഷമാണ് യുവാവ് മാതാപിതാക്കളെ പതിവായി മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. സംഭവം നടന്ന ദിവസവും മാതാപിതാക്കളെ യുവാവ് മര്‍ദ്ദിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
വാറങ്കല്‍ അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് മഹേഷ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post