ന്യൂഡല്‍ഹി: അലോക് വര്‍മ്മ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം ഇന്നുണ്ടാകും. സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നത്. അതേസമയം സിവിസി അന്വേഷണ റിപ്പോര്‍ട്ടിനുള്ള മറുപടി അലോക് വര്‍മ്മ ഇന്നലെ നല്‍കിയിരുന്നു. അലോക് വര്‍മ്മയെ തിരിച്ചെടുക്കാനാണ് നിര്‍ദ്ദേശമെങ്കില്‍ മോഡി സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും.
മാത്രമല്ല പ്രശാന്ത് ഭൂഷണ് സമര്‍പ്പിച്ച ഹര്‍ജിയും കൂട്ടത്തില്‍ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, കെഎം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ആദ്യത്തെ കേസായി ഇന്ന് ഇത് കേള്‍ക്കുന്നത്. സിബിഐയിലെ പാതിരാ അട്ടിമറിയില്‍ കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ ഇന്ത്യ.
Discussion about this post