ലഖ്നൗ: അയോധ്യ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നിരോധനാജ്ഞ നീട്ടാനുള്ള തീരുമാനം എടുത്തിരിക്കുകയാണ് യോഗി സര്‍ക്കാര്‍. വരും നാളുകള്‍ ഏറെ നിര്‍ണ്ണായകമെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. സുരക്ഷ വീണ്ടും വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.
ഏറെ സുരക്ഷ വേണ്ട നിര്‍ണ്ണായകമായ ഘട്ടമാവും ഇനി അയോധ്യയില്ലെന്ന് ജില്ലാ പോലീസ് മേധാവി ആശിഷ് തിവാരി പറയുന്നു. കാര്‍ത്തിക പൂര്‍ണ്ണിമ പ്രമാണിച്ച് നാളെ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. അടുത്ത 15 വരെയാണ് അയോധ്യയില്‍ നിരോധനാജ്ഞ. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് നിരോധനാജ്ഞ നീട്ടാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.
വലിയ ആഘോഷമായ കാര്‍ത്തിക പൂര്‍ണ്ണിമ ദിനമായ നാളെ നിലവിലെ സുരക്ഷ പോരെന്ന വിലയിരുത്തലിലാണ് യോഗി സര്‍ക്കാര്‍. ഇതേതുടര്‍ന്നാണ് സുരക്ഷ വീണ്ടും വര്‍ധിപ്പിക്കുന്നത്. കൂടുതല്‍ കേന്ദ്രസേനയെ രംഗത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
Discussion about this post