ജയ്പുര്‍: രാസ്ഥാനിലെ പുഷ്കര്‍ മേളയില്‍ താരമായത് ‘ഭീമ’ എന്നൊരു കൂറ്റന്‍ പോത്താണ്. 1300കിലോയാണ് ആറര വയസുള്ള ഈ ഭീമയുടെ ഭാരം. ഭീമയെ സ്വന്തമാക്കുവാന്‍ നിരവധി പേരാണ് എത്തുന്നത്. 14 കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഭീമയുടെ ഉടമസ്ഥന് ജോധ്പുര്‍ സ്വദേശിയായ ജവഹര്‍ ലാല്‍ ജാന്ഗിഡ പറഞ്ഞു. മുറ ഇനത്തില്‍പ്പെട്ടതാണ് ഈ പോത്ത്.
എന്നാല്‍ തങ്ങള്‍ ഭീമയെ വില്ക്കാന് ആഗ്രഹിക്കുന്നില്ലെന്ന് ജവഹറിന്റെ മകന് അരവിന്ദ് പറയുന്നു. ഇത് രണ്ടാംവട്ടമാണ് ഭീമയെ പുഷ്കര്‍ മേളയിലെത്തിക്കുന്നത്. ആദ്യദിവസം മുതല്‍ തന്നെ നിരവധിയാളുകളാണ് ഭീമയെ കാണാന്‍ എത്തിയത്. ഭീമയുടെ ഭക്ഷണത്തിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ടി പ്രതിമാസം 1.5 ലക്ഷം രൂപയാണ് ചിലവഴിക്കുന്നതെന്ന് കുടുംബം പറയുന്നു.
ഒരു കിലോ നെയ്യ്, അരക്കിലോ വെണ്ണ, 200 ഗ്രാം തേന്‍, 25 ലിറ്റര്‍ പാല്, കശുവണ്ടിപ്പരിപ്പും ആല്‍മണ്ടും ഓരോ കിലോ വീതം എന്നിങ്ങനെയാണ് ഭീമയ്ക്ക് ഒരു ദിവസം നല്‍കുന്നത്. മേളയ്ക്ക് എത്തുന്നവര്‍ക്ക് ഭീമയെ കണ്ട് മാത്രം മടങ്ങാം എന്ന് സാരം. കോടികള്‍ നല്കിയാലും വില്‍ക്കുന്നില്ലെന്ന നിലപാടില്‍ തന്നെയാണ് കുടുംബം.
Discussion about this post