ന്യൂഡല്‍ഹി: പാര്‍ട്ടി യോഗങ്ങളിലെ നിര്‍ണ്ണായക വിവരങ്ങളും തീരുമാനങ്ങളും ചോരുന്നത് തടയുന്നതിന് വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കൂടാതെ, മൊബൈല്‍ ഫോണ്‍ ഗൗരവമേറിയ പാര്‍ട്ടി ചര്‍ച്ചകളില്‍ നിന്ന് നേതാക്കളുടെ ശ്രദ്ധ തിരിക്കുന്നതാണെന്നും സോണിയ പറഞ്ഞു.
ഇപ്പോഴത്തെ യോഗത്തില്‍ മാത്രമല്ല, വരാനിരിക്കുന്ന എല്ലാ യോഗങ്ങളിലും മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണമാണെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ പോലും പാര്‍ട്ടി യോഗം നടക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സോണിയാഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടേയും സംസ്ഥാന അധ്യക്ഷന്മാരുടേയും യോഗം വിളിച്ചിരുന്നു.
Discussion about this post