മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി ഗായകന് എസ്പി ബാലസുബ്രഹ്മണ്യം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്. ‘ഞങ്ങളുടെ ഫോണെല്ലാം വേദിയ്ക്ക് പുറത്ത്. സ്റ്റാറുകളുടെ ഫോണ്‍ അകത്തും..’ എന്നാണ് അദ്ദേഹം കുറിച്ചത്.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിയിലാണ് വിവേചനം കാണിച്ചതായി അദ്ദേഹം ആരോപിച്ചത്. സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം ഗായകരും വിരുന്നില്‍ പങ്കെടുത്തിരുന്നു. വേദിയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി എല്ലാവരുടേയും ഫോണുകള്‍ അധികൃതര്‍ വാങ്ങിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടോക്കണ്‍ നല്‍കിയത്.
എന്നാല്‍ ബോളിവുഡ് താരങ്ങള്‍ക്ക് മോഡിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ കഴിഞ്ഞു. താരങ്ങളുടെ ഫോണുകള്‍ വാങ്ങിവച്ചില്ലേയെന്നാണ് അദ്ദേഹം ചോദിക്കുന്നത് . ഇത് വിവേചനം അല്ലേ എന്നും എസ്പിബി എടുത്ത് ചോദിക്കുന്നുണ്ട്. മോഡിക്കൊപ്പമുള്ള സെല്‍ഫിയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതൊക്കെയാണോ മുന്നോട്ട് പോകാനുള്ള പ്രചോദനം എന്ന് മോഡിയോട് ചോദിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
Discussion about this post