കാശ്മീരിൽ അശാന്തി തുടരുന്നു; വീട്ടുതടങ്കലിൽ നിന്നും നേതാക്കളെ മോചിപ്പിക്കണമെന്ന് ഡി രാജ

ചേർത്തല: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സൂചനകളാണ് പുറത്തുവരുന്നതെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. അതിന്റെ തെളിവാണ് റിസർവ് ബാങ്കിന്റെ കരുതൽ സ്വർണ്ണം എടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ കേന്ദ്രസർക്കാരിന്റെ വീഴ്ചയായി ചൂണ്ടിക്കാണിച്ച ഡി രാജ കാശ്മീർ വിഷയത്തിലും കേന്ദ്രത്തിനെതിരെ തിരിഞ്ഞു. കാശ്മീരിലും ലഡാക്കിലും പുതിയ ലഫ്റ്റനന്റ് ഗവർണർമാരെ നിയമിച്ചത് ഈ പ്രദേശങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങളായി കൂടുതൽ കാലം തുടരുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീർ മേഖലയിൽ ഇപ്പോഴും അശാന്തി തുടരുകയാണ്. വീട്ടു തടങ്കലിലുള്ള നേതാക്കന്മാരെ മോചിപ്പിക്കണമെന്നും അ്ദദേഹം ആവശ്യപ്പെട്ടു. പുന്നപ്ര വയലാർ വാരാചരണത്തിന്റെ സമാപനത്തിന്റെ ദീപശിഖകൾ ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഡി രാജ.

Exit mobile version