ന്യൂഡല്‍ഹി: ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്കെന്ന് പറഞ്ഞ ഹരിയാനയിലെ അസ്സാന്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ നേതാവ് ബക്ഷിക് വിര്‍ക്കിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
‘ബിജെപിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യന്’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും, ആയതിനാല്‍ മുഴുവന്‍ വോട്ടും പാര്‍ട്ടിക്ക് ലഭിക്കുമെന്നുമായിരുന്നു നേതാവിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം അസ്സാന്തിലെ പൊതുയോഗത്തിലാണ് ബക്ഷിഷ് വിവാദ പ്രസ്താവന നടത്തിയത്.
സംഭവത്തില്‍ സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസും അയച്ചിരുന്നു. ആര് ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് താന്‍ അറിയുമെന്നും നേതാവ് പറഞ്ഞിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇത് ഉള്‍പ്പടെ ട്വീറ്റ് ചെയ്താണ് നേതാവിനെ രാഹുല്‍ ഗാന്ധി പരിഹസിച്ചത്.
The most honest man in the BJP. pic.twitter.com/6Q4D43uo0d
— Rahul Gandhi (@RahulGandhi) October 21, 2019
Discussion about this post