ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ആനന്ദ് ശര്‍മ്മയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് മോഡി ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഷെയ്ഖ് ഹസീനയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഏഴ് കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്.
ബംഗ്ലാദേശില്‍ നിന്ന് പാചകവാതകം ഇറക്കുമതി ചെയ്യുന്നതിനുള്ള കരാര്‍ ഉള്‍പ്പടെയുള്ളവയാണ് ഒപ്പുവെച്ചത്. നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഷെയ്ഖ് ഹസീന ഇന്ന് വൈകുന്നേരം ബംഗ്ലാദേശിലേക്ക് മടങ്ങും.
Discussion about this post