മതാചാരങ്ങളെ കുറിച്ച് അറിയില്ലെങ്കിൽ അതിൽ ഇടപെടരുത്; ക്ഷേത്രാചാരങ്ങൾക്ക് എതിരെ നടപടിയെടുത്ത സർക്കാരിനോട് സുപ്രീം കോടതി

ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും ഉള്ള മഠങ്ങൾ ഇടിഞ്ഞുപൊളിഞ്ഞ നിലയിൽ ആണെന്ന് ചൂണ്ടിക്കാട്ടി ആണ് സർക്കാർ

ന്യൂഡൽഹി: സർക്കാരിന് മതപരമായ ആചാരങ്ങളെ കുറിച്ച് അറിയില്ലെങ്കിൽ അതിൽ ഇടപെടരുതെന്ന് സുപ്രീം കോടതിയുടെ വിമർശനം. ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിരീക്ഷണം നടത്തിയത്.

ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും ഉള്ള മഠങ്ങൾ പൊളിച്ച് നീക്കിയ ഒഡീഷ സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും ഉള്ള മഠങ്ങൾ ഇടിഞ്ഞുപൊളിഞ്ഞ നിലയിൽ ആണെന്ന് ചൂണ്ടിക്കാട്ടി ആണ് സർക്കാർ പൊളിച്ച് നീക്കാൻ തുടങ്ങിയത്.

എന്നാൽ ക്ഷേത്രവും ആയി ബന്ധപ്പെട്ട മഠങ്ങൾ ഇങ്ങനെയാണോ പൊളിച്ചുനീക്കുന്നതെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിൽ ഉള്ള മൂന്ന് അംഗ ബെഞ്ച് ആരാഞ്ഞു. പഴകിയത് ആണെങ്കിലും മഠങ്ങൾക്ക് ക്ഷേത്ര ആചാരവും ആയി ബന്ധമുണ്ടെന്ന് പരമോന്നത കോടതി ചൂണ്ടിക്കാട്ടി.

Exit mobile version