ന്യൂഡല്‍ഹി: രാജ്യം നവരാത്രി ആഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. നവരാത്രി, രാസ് ദര്‍ഗ ആഘോഷങ്ങളുടെ ഭാഗമായി സൂറത്തിലെ യുവതികള്‍ ശരീരത്തില്‍ പതിപ്പിച്ച ടാറ്റൂവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സമീപകാലത്തായി രാജ്യത്ത് നടന്ന പ്രധാനസംഭവങ്ങളാണ് യുവതികള്‍ ശരീരത്തില്‍ ടാറ്റുവായി പതിപ്പിച്ചത്.
ചന്ദ്രയാന്‍ -2 ന്റെ വിക്ഷേപണം, കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം, പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതി തുടങ്ങിയയെല്ലാം ടാറ്റൂ ആയി ശരീരത്തില്‍ ചിത്രീകരിച്ചു.
നവരാത്രി ആഘോഷങ്ങളുമായി ശരീരത്തില്‍ ചിത്രീകരിച്ച ടാറ്റൂവിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ടാറ്റൂവിനെ പ്രകീര്‍ത്തിച്ച് നിരവധി പേര് രംഗത്തുവന്നിട്ടുണ്ട്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഏഴു വരെയാണ് ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍.
Discussion about this post