സമയത്തിന്റെ കാണാക്കൈകളിലെ പാവകള്‍ മാത്രമാണോ നമ്മള്‍..! ഈ പതിനാറുകാരന്റെ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ നേടികൊടുത്തത് 2.92 കോടി രൂപ

ബംഗളൂരു: ഈ പതിനാറുകാരന്റെ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ നേടികൊടുത്തത് 2.92 കോടി രൂപ. എന്തായിരിക്കും ആ വീഡിയോ എന്ന ആകാംഷ എല്ലാവര്‍ക്കുമുണ്ട്.. എന്നാല്‍ സമയത്തിന് എത്രത്തോളം നമ്മുടെ ജീവിതത്തില്‍ പങ്കുണ്ടെന്ന് കാണിക്കുന്നതാണ് വീഡിയോ.

ഹാര്‍ട്ട് അറ്റാക്കുകള്‍ പലപ്പോഴും ഉണ്ടാകുന്നതു രാവിലെയാണ്. പല ഒളിംപിക്‌സ് റെക്കോര്‍ഡുകളും തിരുത്തപ്പെട്ടിട്ടുള്ളത് ഉച്ചയ്ക്കു ശേഷമാണ്. ആസ്മ കൂടുന്നതും പ്രഭാതങ്ങളിലാണ്. സമയത്തിന്റെ കാണാക്കൈകളിലെ പാവകള്‍ മാത്രമാണോ നമ്മള്‍. സമയ് ഗോഡിക എന്ന ആരംഭിക്കുന്നത് ഈ ചോദ്യത്തോടെയാണ്.

അമേരിക്കയിലെ ബ്രേക്ക്ത്രൂ ജൂനിയര്‍ ചാലഞ്ച് എന്ന ആഗോള സയന്‍സ് വിഡിയോ കോംപറ്റീഷനാണ് 4,00,000 ഡോളറിന്റെ (2.92 കോടി ഇന്ത്യന്‍ രൂപ) പ്രൈസ് മണി ഇന്ത്യയിലെത്തിച്ചത്. ബംഗളൂരുവിലെ കോറമംഗലയിലുള്ള നാഷണല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ബോസ്റ്റണ്‍ സ്വദേശിയായ സമയ്. ശരീരത്തിന്റെ താളക്രമത്തെ നിയന്ത്രിക്കുന്ന സിര്‍കേഡിയന്‍ റിഥം എന്ന മാജിക്കിനെ ലളിതമായി വിശദീകരിക്കുന്ന വിഡിയോയാണ് സമയ് വിഡിയോ കോംപറ്റീഷനായി തയാറാക്കിയത്.

ലോകമെമ്പാടുമുള്ള 12,000 ഓളം അപേക്ഷകരില്‍നിന്ന് 15 പേരെയാണ് ബ്രേക്ക്ത്രൂ ജൂനിയര്‍ ചാലഞ്ചിന്റെ ഫൈനലിലേക്കു തിരഞ്ഞെടുത്തത്. ലൈഫ് സയന്‍സസിലെയും ഊര്‍ജതന്ത്രത്തിലെയും കണക്കിലെയും അടിസ്ഥാന സങ്കല്‍പങ്ങളെക്കുറിച്ച് സര്‍ഗാത്മകമായി ചിന്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് വിഡിയോ കോംപറ്റീഷന്റെ ലക്ഷ്യം

Exit mobile version