ന്യൂഡല്‍ഹി: മോട്ടോര്‍വാഹന നിയമഭേദഗതിയിലെ ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ മാറ്റമില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് നിയമത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുമെന്നും ഗഡ്കരി പറയുന്നു. ഉയര്‍ന്ന തുക ഈടാക്കുന്നതില്‍ നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് വിയോജിപ്പ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രഗതാഗത മന്ത്രി ഉറച്ച നിലപാട് കൈകൊണ്ടിരിക്കുന്നത്.
ജനങ്ങളുടെ ജീവന് രക്ഷിക്കാനാണ് ഉയര്‍ന്ന പിഴയെന്നാണ് ഗഡ്കരി പറയുന്നത്. മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയോടെ എതിര്‍പ്പ് അവസാനിക്കും എന്നാണ് പ്രതീക്ഷയെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. അതേമയം, ഗഡ്കരിയുടെ നിലപാടിനെ വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പിന്തുണച്ചു.
ബിജെപി ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങള്‍ പിഴ കുറച്ചപ്പോള്‍ നാലു സംസ്ഥാനങ്ങള്‍ കുറയ്ക്കണം എന്ന നിലപാട് കേന്ദ്രത്തെ അറിയിച്ചിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുമ്പ് ബിജെപിക്കുള്ളില്‍ ധാരണയുണ്ടാക്കാനും ഗഡ്കരി ശ്രമിക്കുന്നുണ്ട്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post