അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ലിപോമയെ തുടര്‍ന്നാണ് അമിത് ഷാ ശസ്ത്രക്രിയക്ക് വിധേയനായത്. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ.
ശരീരത്തിലുണ്ടാകുന്ന മൃദുവായ കൊഴുപ്പ് മുഴകളാണ് ലിപോമ. അമിത് ഷായുടെ കഴുത്തിന് പുറകില്‍ ഉണ്ടായിരുന്ന മുഴകളാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
‘ കഴുത്തിന് പിന്നിലായി ചെറിയ മുഴ കണ്ടെത്തിയിരുന്നു. ലോക്കല്‍ അനസ്തേഷ്യ നല്‍കിയാണ് സര്‍ജറി നടത്തിയത്. സര്‍ജറിക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു -എന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്.
Discussion about this post