ന്യൂഡല്‍ഹി: ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന് പുരസ്കാരത്തിന് അര്‍ഹനായി പ്രധാനമന്ത്രി നരേന്ദ്രമോഡി. സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയതിനാണ് പുരസ്കാരം. ഈ മാസം അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ പുരസ്കാരം സമ്മാനിക്കുമെന്നാണ് വിവരം.
മോഡിയുടെ ഭരണമികവിനെ ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നതിന്റെ തെളിവാണ് പുരസ്കാരമെന്നും പുരസ്കാര നേട്ടം രാജ്യത്തിനാകെ അഭിമാനമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോടീശ്വരന് ബില്‍ഗേറ്റ്സ് സ്ഥാപിച്ചതാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്. 2000 ലാണ് ഫൗണ്ടേഷന് സ്ഥാപിതമായത്. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള സംഘടനയാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്.
Discussion about this post