മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

ഗോവിന്ദപുര മണ്ഡലത്തില്‍നിന്ന് 10 തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

ഭോപ്പാല്‍: മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്.

1930 ജൂണ്‍ രണ്ടിന് ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടിലാണ് ബാബുലാല്‍ ഗൗര്‍ ജനിച്ചത്. ശേഷം മധ്യപ്രദേശിലെത്തി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ചു. അവിടെ നിന്ന് തുടങ്ങി സജീവ പ്രവത്തകനായി.

ഗോവിന്ദപുര മണ്ഡലത്തില്‍നിന്ന് 10 തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1999 മുതല്‍ 2003 വരെ നിയമസഭ പ്രതിപക്ഷ നേതാവും ആയി. 2004 ഓഗസറ്റ് 23 മുതല്‍ 2005 നവംബര്‍ വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങിയത്.

Exit mobile version