ഹൈദരാബാദ്: ദിവസങ്ങളോളം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് ആഘോഷിച്ച ശേഷം വ്യവസായി ബില്ലടക്കാതെ മുങ്ങി. ഹൈദരബാദിലെ താജ് ബഞ്ചാര ഹോട്ടലിലാണ് സംഭവം. വിശാഖപട്ടണം സ്വദേശിയായ എ ശങ്കര്‍ നാരായണനാണ് ലക്ഷങ്ങളുടെ ബില്ലടയ്ക്കാതെ മുങ്ങിയത്.
ഹോട്ടലിലെ ലക്ഷ്വറി സ്യൂട്ടില്‍ 102 ദിവസമാണ് ശങ്കര്‍ നാരായണന് താമസിച്ചത്. 25.96 ലക്ഷമായിരുന്നു ബില്‍ തുക. എന്നാല്‍ ഇതില്‍ 13.62 ലക്ഷം നല്കി. 12.34 ലക്ഷം രൂപ അടയ്ക്കാതെ മുങ്ങുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഇയാളെ ബന്ധപ്പെട്ടപ്പോള്‍ ബാക്കി തുക ഉടന്‍ നല്‍കാമെന്ന് അറിയിച്ചു.
എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരം നല്കി. എന്നാല്‍ താന്‍ മുഴുവന്‍ ബില്ലും അടച്ചതിന് ശേഷമാണ് ഹോട്ടലില്‍ നിന്നും തിരിച്ച് വന്നതെന്നും ഹോട്ടല്‍ മാനേജ്മെന്റ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് ശങ്കര്‍ നാരായണന്റെ ആരോപണം.
Discussion about this post