ചണ്ഡീഗഡ്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കോണ്‍ഗ്രസ് എംപിക്ക് നഷ്ടമായത് 23 ലക്ഷം രൂപ. എസ്ബിഐ മാനേജരെന്ന വ്യാജേന അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയായിരുന്നു തട്ടിപ്പ്. കോണ്‍ഗ്രസ് എംപിയും പഞ്ചാബ് മുഖ്യന്ത്രിയുടെ ഭാര്യയുമായ പ്രണീത് കൗറിനാണ് പണം നഷ്ടമായത്. തട്ടിപ്പ് നടത്തിയ ആളെ പോലീസ് പിടികൂടി.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് പ്രണീത് കൗറിന് ഫോണ്‍ സന്ദേശം വന്നത്. എസ്ബിഐ മാനേജരാണെന്നും അക്കൗണ്ട് നമ്പറും എടിഎം പിന് നമ്പറും ഒടിപി സന്ദേശവും നല്‍കണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. പ്രണീത് കൗര്‍ വിവരങ്ങളെല്ലാം നല്കി.കുറച്ച് കഴിഞ്ഞ് ഫോണില്‍ സന്ദേശം വന്നപ്പോഴാണ് അക്കൗണ്ടില്‍ നിന്നും 23 ലക്ഷം നഷ്ടമായതും താന്‍ തട്ടിപ്പിന് ഇരയായ വിവരവും പ്രണീത് കൗറിന് മനസ്സിലായത്.
ഉടന്‍ തന്നെ കൗര്‍ സൈബര്‍ സെല്ലില്‍ വിവരമറിയിച്ചു. ഫോണ്‍ നമ്പര്‍ വെച്ച് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് നടത്തിയയാളെ കണ്ടെത്തി. തുടര്‍ന്ന് റാഞ്ചിയില്‍ വെച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും നഷ്ടപ്പെട്ട പണം കണ്ടെടുത്തതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയതു.
Discussion about this post