കനത്ത മഴ; മുംബൈയില്‍ പെയ്തത് 44 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ മഴ

1974 ജൂലൈ മാസത്തിലാണ് മുംബൈയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. അന്ന് ഒരുദിവസം കൊണ്ട് മുംബൈയില്‍ പെയ്തത് 375.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. 2005ല്‍ നിരന്തരമായുള്ള മഴയെ തുടര്‍ന്ന് ജൂലൈ 26ല്‍ മഹാപ്രളയം ഉണ്ടായി

മുംബൈ: കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തിനടിയില്‍. ഒറ്റ ദിവസം കൊണ്ട് മുംബൈയില്‍ പെയ്തത് 44 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ മഴ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 375.2 മില്ലിമീറ്റര്‍ മഴയാണ് മുംബൈയില്‍ രേഖപ്പെടുത്തിയത്.

1974 ജൂലൈ മാസത്തിലാണ് മുംബൈയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. അന്ന് ഒരുദിവസം കൊണ്ട് മുംബൈയില്‍ പെയ്തത് 375.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. 2005ല്‍ നിരന്തരമായുള്ള മഴയെ തുടര്‍ന്ന് ജൂലൈ 26ല്‍ മഹാപ്രളയം ഉണ്ടായി.

കനത്തെ മഴയെ തുടര്‍ന്ന് മുംബൈയില്‍ ട്രയിന്‍ വിമാനം തുടങ്ങിയ ഗതാഗതങ്ങള്‍ തടസപ്പെട്ടു. വരും മണികൂറില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്.

Exit mobile version