കൊല്ലം: അഷ്ടമുടിക്കായലിലൂടെ വാട്ടര്‍ ടാക്സിയില്‍ ഇനി ചുറ്റി കറങ്ങാം. വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പിന്റെ പുതിയ പദ്ധതി വരുന്നു. ഓണ്‍ലൈന്‍ ടാക്സികളുടെ മാതൃകയില്‍ സഞ്ചാരികള്‍ നില്ക്കുന്ന കായലോരത്തേക്ക് വരുമെന്നതാണ് വാട്ടര്‍ ടാക്സിയുടെ പ്രത്യേകത. അഷ്ടമുടിക്കായലിന്റെ തീരത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും സര്‍വീസ്.
നിലവില്‍ അഷ്ടമുടിക്കായലില്‍ സഞ്ചാരികള്‍ക്കായ് ബോട്ടിംങ് സംവിധാനം ഉണ്ട്. എന്നാല്‍ ടാകസിയിലൂടെയുള്ള കായലിന്റെ ഭംഗി ആസ്വദിക്കുന്നത് വേറിട്ട ഒരു അനുഭവമായിരിക്കും.
കരാര്‍ നല്‍കിയിരിക്കുന്ന നാല് വാട്ടര്‍ ടാക്സിയില്‍ രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം ഏതാണ്ട് കഴിഞ്ഞിരിക്കുന്നു. ഇതില്‍ ഒന്ന് ആലപ്പുഴയിലും മറ്റേത് എറണാകുളത്തുമാകും സര്‍വീസ് നടത്തുക.
ബോട്ടിന്റെ കരയില്‍ വച്ചുള്ള നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. എന്‍ജിനും ഘടിപ്പിച്ച് കഴിഞ്ഞു. ഉപരിഘടനയുടെ നിര്‍മ്മാണമാണ് അവശേഷിക്കുന്നത്. സുരക്ഷിതത്വം സംബന്ധിച്ച് തുറമുഖവകുപ്പിന്റെ നീറ്റിലിറക്കിയുള്ള പരിശോധനകൂടി ബാക്കിയുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ബോട്ട് കൊല്ലത്തെത്തും. മികച്ച സൗകര്യങ്ങളോടെയാണ് ബോട്ട് സഞ്ചാരികള്‍ക്ക് മുന്നില്‍ എത്തുക . മൂന്ന് മാസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post