രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഇടുക്കിയില്‍ രണ്ടുപേര്‍ പിടിയില്‍

കമ്പം ടൗണില്‍ നിന്നും കഞ്ചാവ് വാങ്ങി ചെക്ക് പോസ്റ്റിന് തൊട്ടുമുമ്പ് ബസ്സിറങ്ങി കാല്‍നടയായി കേരളത്തിലെത്തി കഞ്ചാവ് വില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു

ഇടുക്കി: രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഇടുക്കിയില്‍ രണ്ടു പേര്‍ പിടിയില്‍. തങ്കമണി സെന്റ് ജോര്‍ജ്ജ് മൗണ്ട് കരയില്‍ ഐക്കര വീട്ടില്‍ സോയി (45 വയസ്സ്), ഇടുക്കി വില്ലേജില്‍ നായരു പാറകരയില്‍ പൊട്ടന്‍ പറമ്പില്‍ നാസ്സര്‍ (46 വയസ്സ്) എന്നിവരാണ് കഞ്ചാവുമായി പിടിയിലായിരിക്കുന്നത്.

കമ്പം ടൗണില്‍ നിന്നും കഞ്ചാവ് വാങ്ങി ചെക്ക് പോസ്റ്റിന് തൊട്ടുമുമ്പ് ബസ്സിറങ്ങി കാല്‍നടയായി കേരളത്തിലെത്തി കഞ്ചാവ് വില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു. ഇടുക്കി എക്‌സൈസ് നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയതത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിഎന്‍ സുധീര്‍, എക്‌സൈസ് ഇന്‍സ്പക്ടര്‍ സുനില്‍ ആന്റോ, പ്രിവന്റീവ് ഓഫീസര്‍മാരായ റെജി ജോര്‍ജ്ജ്, വിപി വിശ്വനാഥന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ പിടി സിജു , കെഎന്‍ സിജുമോന്‍, പിഎം ജലീല്‍, അനൂപ് തോമസ്, പി ബിജു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Exit mobile version