ലൈംഗികാരോപണം; പ്രശസ്ത മെക്‌സിക്കന്‍ സംഗീതഞ്ജന്‍ ആത്മഹത്യ ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് അര്‍മന്‍ഡൊയ്‌ക്കെതിരെ ട്വിറ്ററില്‍ വന്‍ വിവാദവും പ്രതിഷേധങ്ങളും ഹാഷ് ടാഗുകളുമാണ് പ്രചരിച്ചിരുന്നു

മെക്‌സിക്കോ സിറ്റി: ലൈംഗികാരോപണത്തിന് വിധേയനായ പ്രശസ്ത മെക്‌സിക്കന്‍ സംഗീതഞ്ജന്‍ ആത്മഹത്യ ചെയ്തു. അര്‍മന്‍ഡൊ വെഗ ജില്‍ ആണ് മാനഹാനി മൂലം ആത്മഹത്യ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് അര്‍മന്‍ഡൊയ്‌ക്കെതിരെ ട്വിറ്ററില്‍ വന്‍ വിവാദവും പ്രതിഷേധങ്ങളും ഹാഷ് ടാഗുകളുമാണ് പ്രചരിച്ചിരുന്നു.

എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് അര്‍മന്‍ഡൊ വ്യക്തമാക്കി. മെക്‌സിക്കോയിലെ പ്രമുഖ മ്യൂസിക്കല്‍ ബാന്‍ഡായ ബൊറ്റെലിറ്റ ഡി ജെറസിന്റെ സ്ഥാപകനാണ് അര്‍മന്‍ഡൊ. പതിമൂന്നക്കാരിയെ പീഡിപ്പിച്ചെന്നാരോപിച്ചാണ് അര്‍മന്‍ഡൊയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത്. തനിക്ക് ഏല്‍ക്കേണ്ടി വന്ന് വ്യക്തിഹത്യയില്‍ മനം നൊന്താണ്

അറുപത്തിനാലുകാരനായ അര്‍മാന്‍ഡൊ ആത്മഹത്യ ചെയ്തത്. ‘ഈ ആരോപണം തെറ്റാണ്. എന്റെ മരണം കുറ്റബോധം കൊണ്ടല്ല. മറിച്ച് എന്റെ സത്യസന്ധത വെളിപ്പെടുത്താനാണ്. ഭാവിയില്‍ ഇതിന്റെ പേരില്‍ എന്റെ മകന്‍ പരിഹസിക്കപ്പെടരുത്’ – അര്‍മന്‍ഡൊ ട്വിറ്ററില്‍ കുറിച്ചു. അതേസമയം അര്‍മന്‍ഡൊയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

അദ്ദേഹം നിരപരാധി ആണങ്കില്‍ കോടതിയില്‍ തെളയിക്കണമായിരുന്നെന്ന് ഒരു വിഭാഗം പ്രതികരിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതില്‍ മനം നൊന്താണ് അര്‍മന്‍ഡൊ ആത്മഹത്യ ചെയ്തതെന്നാണ് മറുഭാഗത്തിന്റെ വാദം.

Exit mobile version