കൊല്ലം: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ ആഭിചാരക്രിയകളും മന്ത്രവാദവും നടന്നിട്ടുള്ളതിന്റെ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. കൂടാതെ ഇവരുടെ വീട്ടില്‍ നിന്ന് നിലവിളി കേട്ടിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാര(27)യെയാണ് ഭര്‍ത്താവ് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവിനെയും അമ്മയേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ മാസം 21 നാണ് തുഷാര മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ദീര്‍ഘനാളായി തുഷാര ഭക്ഷണം കഴിച്ചിട്ട് എന്ന് അറിഞ്ഞത്.
മരിക്കുമ്പോള്‍ തുഷാരയുടെ ശരീരഭാരം 20 കിലോഗ്രാം മാത്രമായിരുന്നെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. പോഷകാഹാര കുറവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചാണ് തുഷാര മരിച്ചത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്നും റിപ്പോര്‍ട്ട് വന്നു. ഇതോടെയാണ് ഭര്‍ത്താവിനെയും അമ്മയേയും അറസ്റ്റ് ചെയ്തത്.
സ്ത്രീധന പീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കല്‍, ഭക്ഷണവും ചികിത്സയും നിഷേധിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post