ടെഹ്റാന്: ഇറാനിലെ എയര്‍ വിമാനത്തില്‍ വന്‍ തീപിടിത്തം. മെഹ്റബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്. എയര്‍ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന്റെ തകരാറാണ് തീപിടിത്തതിന് കാരണം. ജീവനക്കാര്‍ക്ക് പുറമേ നൂറ് യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
തീപിടിത്തതം കണ്ടതോടെ ഉടന്‍ തന്നെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. കാലപഴക്കം ചെന്ന വിമാനങ്ങളാണ് ഇറാന് എയര്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നത്. യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം മൂലമാണ് പുതിയ വിമാനം വാങ്ങാന്‍ കഴിയാത്തത്. ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ റണ്‍വേയില്‍ ഉരസി തീപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
Discussion about this post