വള്ളിക്കാവ്: പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി അമൃതാനന്ദമയി. അഞ്ച് ലക്ഷം രൂപയാണ് ധനസഹായം.
വീരമൃത്യു വരിച്ച് ജവാന്മാരുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടുമൊപ്പം ചേര്‍ന്നുകൊണ്ട്, ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനും അമ്മ ആഹ്വാനം ചെയ്തു.
ഈ വര്‍ഷത്തെ ഭാരതയാത്രയുടെ ഭാഗമായി മൈസൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ, വഴിയരികിലുള്ള ഇടവേളയില്‍ സംസാരിക്കവേയാണ് മാതാ അമൃതാനന്ദമയി ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post