തിരുവനന്തപുരം: തുടർച്ചയായി മൂന്നാംദിവസം സ്വർണപ്പാളി വിവാദം ഉന്നയിച്ച് നിയമസഭ സ്തംഭിപ്പിക്കാൻഒരുങ്ങി പ്രതിപക്ഷം. ദേവസ്വം മന്ത്രിയുടേയും ദേവസ്വം പ്രസിഡന്‍റിന്‍റെയും രാജിയിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.
സ്വർണ്ണക്കവർച്ച പരമാവധി പ്രചാരണമാക്കാനാണ് യുഡിഎഫ് നീക്കം. ഈ മാസം 18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെ യുഡിഎഫ് പദയാത്ര നടത്തും. ബിജെപിയും പ്രതിഷേധം ശക്തമാക്കുകയാണ്.
രാജീവ് ചന്ദശേഖറിന്‍റെ നേതൃത്വത്തിൽ ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് ഉണ്ട്.
















Discussion about this post