തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം വലിയ ഞെട്ടലോടെയാണ് കേരളക്കര കേട്ടത്.
ഇപ്പോഴിതാ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ആശുപത്രി അധികൃതർ. വയർ പുറത്തെടുക്കുന്നത് ‘റിസ്ക് ‘ ആണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വയർ പുറത്തെടുക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്നും കാരണം സർജറിക്കിടയിൽ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ട് എന്നും ഇക്കാര്യം സുമയ്യയെ ബോധ്യപ്പെടുത്തുമെന്നും വിദഗ്ധർ അറിയിച്ചു.
അതേസമയം, വയർ പുറത്തെടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടാൽ റിസ്ക് ബോധ്യപ്പെടുത്താനും ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ തീരുമാനിച്ചു.
ADVERTISEMENT
















Discussion about this post