തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവൂർക്കോണം ജെ എസ് വില്ലയിൽ അനിൽകുമാറി(പാപ്പച്ചൻ)ന്‍റെയും ലീനയുടെയും മകൻ ഗൗതം ആണ് മരിച്ചത്.
21 വയസ്സായിരുന്നു.ഗൗതം സുഹൃത്ത് മുഹമ്മദ് മർജാനുമായി സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. ഞായറാഴ്ച രാത്രി 10 മണിയോടെ വടശ്ശേരിക്കോണം ജംഗ്ഷന് സമീപത്തുവചായിരുന്നു അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഗൗതമിനെയും മാർജാനെയും തിരുവനന്തപുരം മെഡിക്കൽകോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഗൗതം 23 ന് വൈകിട്ടോടെ മരിച്ചു .
മുഹമ്മദ് മർജാൻ ചികിത്സയിൽ തുടരുകയാണ്. മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
Discussion about this post