കല്‍പ്പറ്റ: ജീപ്പും ഇരുചക്ര വാഹനവും കൂട്ടിയടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 22കാരൻ മരിച്ചു. വയനാട് പനമരത്തിനടുത്ത എരനെല്ലൂരിലാണ് അപകടമുണ്ടായത്.
പനമരം ചങ്ങാടക്കടവ് കാരിക്കുയ്യന്‍ അയൂബ് – സുഹറ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാല്‍ ആണ് മരിച്ചത്. കോഴിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിഹാല്‍. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.
പച്ചിലക്കാട് നിന്നും പനമരത്തേക്ക് പോകുകയായിരുന്ന ബൈക്കും പനമരത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ നിഹാലിനെ ആദ്യം മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.സുമയ്‌ന സഹോദരിയാണ്.
Discussion about this post