തൃശൂര്‍: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂരിലാണ് ദാരുണ സംഭവം.
പൂച്ച കുറുകെ ചാടിയതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. കൊടുങ്ങല്ലൂരില്‍ ലോകമലേശ്വരം മുരളി വര്‍ക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയില്‍ ബിനേഷിന്റെ ഭാര്യ സുമി ആണു മരിച്ചത്.
32 വയസ്സായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ല്‍ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. സുമി ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്.
പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കള്‍: അവിനാശ്, അമൃതേശ്.
Discussion about this post