‘റാപ്പ് സംഗീതമാണോ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം?’, വേടന് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ പി ശശികല

പാലക്കാട്: വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കു മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നു എന്ന് റാപ്പര്‍ വേടന് എതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല.

പാലക്കാട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ശശികല ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വേടന്റെ പരിപാടിയെ കുറിച്ചായിരുന്നു ഉണ്ട് കെപി ശശികലയുടെ പരാമര്‍ശം.

പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോള്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കിനാണോ അവസരം നല്‍കേണ്ടത് എന്നും ശശികല ചോദിച്ചു.

”പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്. റാപ്പ് സംഗീതമാണോ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം. അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് അതുവഴിയാണോ. എന്താണ് ഗോത്ര സംസ്‌കൃതി എന്നും കെപി ശശികല ചോദിക്കുന്നു.

Exit mobile version