ആലപ്പുഴ:കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന വയോധികയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ കരുവാറ്റയിൽ ദേശീയ പാതയിലാണ് അപകടം.
ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ സരസ്വതി അമ്മയാണ് മരിച്ചത്. 80 വയസ്സായിരുന്നു. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ആണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന ഏതാനും പേർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. എറണാകുളത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്.
അപകടത്തിൽ കാറിലുണ്ടായിരുന്ന 3 പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിക്കേറ്റവരെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
Discussion about this post