കണ്ണൂർ: ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി
ഭർത്താവ് മരിച്ചു. കണ്ണൂർ ജില്ലയിലെ തായത്തെരുവിൽ ആണ് സംഭവം. തായെത്തെരു സ്വദേശി സിയാദ് ആണ് മരിച്ചത്.
31 വയസ്സായിരുന്നു. തായത്തെരു ബൾക്കീസ് ക്വാർട്ടേർസിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു സിയാദും കുടുംബവും. ഗർഭിണിയായ ഭാര്യക്ക് മുന്നിൽ രാത്രി കഴുത്തിൽ കയർ കുരുക്കി സിയാദ് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
പിന്നാലെ സ്റ്റൂളിൽ തെന്നി വീണപ്പോൾ കയർ മുറുകിയതോടെയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മൃതദേഹം ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വൈകിട്ടോടെ സംസ്‌കരിച്ചു. സംഭവത്തിൽ ചിറക്കൽ പൊലീസ് കേസെടുത്തു. സിയാദിൻ്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Discussion about this post