കാസര്‍കോട്: കാസര്‍കോട് ദേശീയപാത നിര്‍മ്മാണത്തിനിടെ കുന്ന് ഇടിഞ്ഞ് വീണ് അപകടം. ഒരാള്‍ മരിച്ചു. പശ്ചിമബംഗാള്‍ കൊല്‍ക്കത്ത സ്വദേശിയായ മുംതാസ് അജ്മീര്‍ ആണ് മരിച്ചത്.
19 വയസ്സായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് അപകടം ഉണ്ടായത്. ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ ചെറുവത്തൂര്‍ മട്ടലായില്‍ ആണ് സംഭവം.
അപകടത്തില്‍ മുന്നാല് ലസ്കര്‍ (55 ) മോഹന്‍ തേജര്‍ (18 ) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇവര്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച തൊഴിലാളിയുടെ മൃതദേഹം മറ്റ് നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
Discussion about this post