തിരുവനന്തപുരം:മരം ഒടിഞ്ഞ് ദേഹത്തു വീണ് ബാലികയ്ക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂര്‍ ലക്ഷം കോളനിയില്‍ എന്‍എന്‍ബി ഹൗസില്‍ സഹദിന്റെയും നാദിയയുടെയും മകള്‍ റുക്സാന ആണ് മരിച്ചത്.
8 വയസ്സായിരുന്നു. സഹോദരനെ രക്ഷിക്കുന്നതിനിടെയാണ് അപകടം. അയല്‍വാസിയുടെ പുരയിടത്തിലെ മരമാണ് ഒടിഞ്ഞ് ദേഹത്തു വീണത്.
പേരൂര്‍ എംഎം യുപി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റുക്സാന.
ഗുരുതരമായി പരിക്കേറ്റ റുക്സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.അനുജന് അത്ഭുതകരമായി രക്ഷപ്പെട്ടു.
Discussion about this post